Back to Stories
മംഗല്യം
മനുഷ്യനായ് ജനിച്ചു പോയ്
മതങ്ങളും കുടിച്ചു പോയ്
മറച്ചു വെച്ചു മോഹവും
മുഖത്തു തേച്ചു ചായവും
അടക്കി ഉള്ള് കല്ലിനാൽ
ഇളക്കി കൈകൾ പാവപോൽ
നിലച്ചു പോയ് ഒഴുക്കുകൾ
അകന്നു മാറി ജീവനും
പറിച്ചു നട്ട തൈകളിൽ
മുളച്ചു പൊങ്ങി വിത്തുകൾ
ഒടിഞ്ഞു പോയ ചില്ലയിൽ
തളിർത്തു പൊങ്ങി പച്ചയും
എടുത്തു മാറ്റി വേരുകൾ
നശിച്ച പാഴ് വേരുകൾ
